Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്ന് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്ന് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചേമഞ്ചേരി കണ്ണങ്കടവിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്ന് വീണ് ഒരാൾ മരിച്ചു. വെങ്ങളം കീറങ്ങോട്ട് രമേശനാണ് മരിച്ചത്. പരിക്ക് പറ്റിയ കീഴാരി വേലായുധനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം.

പള്ളിപ്പറമ്പിൽ മനാഫിന്റ ഉടമസ്ഥതയിലുള്ള പഴയ കോൺക്രീറ്റ് വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്നു വീണു തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തി കോൺക്രീറ്റ് ബീം മാറ്റിയശേഷം തൊഴിലാളികളെ പുറത്തമെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതനായ പാറമ്മേൽ ബാപ്പൂട്ടിയുടെയും മാധവിയുടെയും മകനാണ് രമേശൻ. ഭാര്യ: ബിന്ദു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP