Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയ്ഡഡ് നിയമനം: ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും റീജണൽ ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; 'ഓപ്പറേഷൻ റെഡ് ടേപ്പ് 'അന്വേഷിച്ചത് അദ്ധ്യാപക -അനധ്യാപക നിയമനങ്ങളിലെ സുതാര്യത

എയ്ഡഡ് നിയമനം: ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും റീജണൽ ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; 'ഓപ്പറേഷൻ റെഡ് ടേപ്പ് 'അന്വേഷിച്ചത് അദ്ധ്യാപക -അനധ്യാപക നിയമനങ്ങളിലെ സുതാര്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങനൂർ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിലും പരിശോധന നടന്നു.

'ഓപ്പറേഷൻ റെഡ് ടേപ്പ്' എന്ന പേരിൽ സംസ്ഥാന വ്യാപകമായി രാവിലെ 11 മണി മുതലാണ് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. അദ്ധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലുമാണ് റെയ്ഡ് നടന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP