Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിസിസി അംഗങ്ങളുടെ കാര്യത്തിൽ കൊല്ലത്തും തർക്കം; സജീവ പ്രവർത്തനത്തിലുള്ളവരെ ഒഴിവാക്കുന്നുവെന്ന് ആക്ഷേപം

കെപിസിസി അംഗങ്ങളുടെ കാര്യത്തിൽ കൊല്ലത്തും തർക്കം; സജീവ പ്രവർത്തനത്തിലുള്ളവരെ ഒഴിവാക്കുന്നുവെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കെപിസിസി അംഗങ്ങളുടെ കാര്യത്തിൽ പത്തനംതിട്ടയ്ക്ക് പുറമേ കൊല്ലത്തും തർക്കം. ചിന്തൻ ശിവിരിന്റെ തീരുമാനപ്രകാരം അമ്പത് ശതമാനം സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകണം എന്ന തീരുമാനപ്രകാരം കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് പുനഃ പരിശോധനയ്ക്കായി എ ഐ സി സി തിരിച്ചയച്ചിരുന്നു. ഇതിനെ തുടർന്ന് നേതൃത്വം 50 വയസ്സിന് താഴെയുള്ള കൂടുതൽ പുതുമുഖങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടത്തി.

കൊല്ലം ജില്ലയിൽ 22 കെപിസിസി അംഗങ്ങളാണ് ഉള്ളത്. വർഷങ്ങളായി ഈ സ്ഥാനം ജന്മാവകാശം പോലെ കയ്യടക്കി വെച്ചിരിക്കുന്നതാണ് ഭൂരിപക്ഷം പേരും. ആദ്യഘട്ട ചർച്ചയിൽ പാർട്ടി വിട്ടുപോയ രതികുമാറിന് പകരമായി ഒഴിവുള്ള അഞ്ചാലുംമൂട് ബ്ലോക്കിൽ നിന്നും മുൻ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. നാല് പ്രാവശ്യം തെരഞ്ഞെടുപ്പുകളിൽ തോറ്റ ചാത്തന്നൂർക്കാരിയായ ബിന്ദു കൃഷ്ണയെ കൊല്ലത്തു നിന്നും കെപിസിസി അംഗമാക്കുന്നതിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

30 വർഷത്തിലധികമായി കെപിസിസി അംഗമായിരിക്കുന്ന പാർട്ടിയിൽ സജീവ സാന്നിധ്യം അല്ലാത്ത നിരവധി നേതാക്കളുള്ള ജില്ലയാണ് കൊല്ലം. ഇവരെയൊക്കെ വീണ്ടും നിലനിർത്തിക്കൊണ്ട് സജീവമായി നേതൃത്വത്തിലുള്ള ആളുകളെ വീണ്ടും ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം എന്നാണ് പരാതി.

ജില്ലയിൽ വർഷങ്ങളായി സജീവമായ നേതൃസ്ഥാനത്തുള്ള കെപിസിസി സെക്രട്ടറി അഡ്വ പി ജർമ്മിയാസ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ട കെപിസിസി സെക്രട്ടറി സൂരജ് രവി, തൊടിയൂർ രാമചന്ദ്രൻ തുടങ്ങി സജീവ സാന്നിധ്യത്തിൽ ഉള്ളവരെ ഒഴിവാക്കുകയും 35 വർഷത്തിലധികമായി കെപിസിസി മെമ്പർ സ്ഥാനത്ത് അള്ളി പിടിച്ചിരിക്കുന്നവരെ നിലനിർത്തുകയും ചെയ്യുന്ന നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ അലയടിക്കുന്നത്.

കെ സി രാജൻ, സി ആർ നജീബ്, ഭാരതിപുരം ശശി, കെ സുരേഷ്ബാബു, ഭാരതീപുരം ശശി തുടങ്ങി 35 വർഷത്തിലധികമായി കെപിസിസി സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളെയും വെളിയം ശ്രീകുമാറിനെ പോലെ പാർട്ടിയിൽ സജീവമല്ലാത്ത ആളുകളെയും ഒക്കെ ഒഴിവാക്കി പുതിയ തലമുറയ്ക്ക് അവസരം നൽകണമെന്ന് ആവശ്യം ജില്ലയിലെ കോൺഗ്രസിൽ ശക്തമാവുകയാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP