Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനാരോഗ്യം വകവയ്ക്കാതെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പി.വി.അബ്ദുൽ വഹാബ് എംപി; പാർലമെന്റിൽ എത്തിയത് ഡോക്ടറുടെ അകമ്പടിയോടെ

അനാരോഗ്യം വകവയ്ക്കാതെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പി.വി.അബ്ദുൽ വഹാബ് എംപി; പാർലമെന്റിൽ എത്തിയത് ഡോക്ടറുടെ അകമ്പടിയോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: ചികിത്സയിലായിരുന്നിട്ടും, മുസ്ലിംലീഗ് രാജ്യസഭാ എംപിയായ പി.വി.അബ്ദുൽ വഹാബ് ഡോക്ടറുടെ അകമ്പടിയോടെ പാർലമെന്റിൽ എത്തി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു പി.വി.അബ്ദുൽ വഹാബ്.

യാത്ര ചെയ്യരുതെന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശം വകവെക്കാതെയാണ് വഹാബ് ഡൽഹിയിലേക്കു പോയത്. നിർണായകമായ ഈ ദിവസം പാർലമെന്റിൽ ഉണ്ടായിരിക്കണം എന്ന അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഒരു ഡോക്ടറുടെ അകമ്പടിയോടെയാണ് ഡൽഹിയിലേക്ക് തിരിച്ചത്.

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി.അബ്ദുൽ വഹാബിനെ കോഴിക്കോട് മൈത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അൾസർ അടക്കമുള്ള രോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്.

അതേ സമയം രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിച്ചപ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്.

വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാർലമെന്റിൽ 63 ാം നമ്പർ മുറിയാണ് പോളിങ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എൽ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP