Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസ്; ഓഫീസുകളിൽ കർശന പരിശോധന

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസ്; ഓഫീസുകളിൽ കർശന പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസ്. സർക്കാർ ഓഫിസുകളിൽ പരിശോധനകൾ കർശനമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം മാർഗനിർദേശങ്ങൾ പുറത്തിറക്കി. പുതിയതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി.

വിജിലൻസ് കേസുകളുകളിൽ കുറ്റപത്രം വൈകരുതെന്ന് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധനകൾ നടത്തും. ഉദ്യോഗസ്ഥർ ഉൾപ്പെടെ അഴിമതി കേസിലുൾപ്പെടുന്നവർക്കെതിരെയുള്ള പ്രാഥമിക, ത്വരിതാന്വേഷണങ്ങൾ ശക്തിപ്പെടുത്തും.

വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം കണ്ടെത്താനും കർശന നിർദ്ദേശം നൽകി. സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറിയാൽ അഴിമതി കുറയുമെന്നും വിജിലൻസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP