Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആനയൂട്ടിന് സാക്ഷിയായി പതിനായിരങ്ങൾ; ആനകൾക്ക് ഇനി ഒരു മാസം സുഖചികിത്സ

ആനയൂട്ടിന് സാക്ഷിയായി പതിനായിരങ്ങൾ; ആനകൾക്ക് ഇനി ഒരു മാസം സുഖചികിത്സ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കർക്കിടകപ്പുലരിയിൽ വടുക്കുംന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട്. പതിനായിരങ്ങളാണ് സാക്ഷിയായത്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുലർച്ചെ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ഇനി ഒരു മാസം സുഖചികിത്സ തുടരും. കോവിഡ് തീർത്ത രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന സമ്പൂർണ്ണ ആനയൂട്ടിന് പതിനായിരങ്ങളാണ് എത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുതിർന്ന ആന വടക്കുംനാഥ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും, റെവന്യു മന്ത്രി കെ.രാജനും ചേർന്ന് ആദരിച്ചു.

ചന്ദ്രശേഖരന് മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു. ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ആനയൂട്ടിനെത്തിയിരുന്നു. ഔഷധമരുന്നുകൾ ചേർത്ത ചോറുരുള , പന്ത്രണ്ടിന പഴങ്ങൾ എന്നിവയാണ് ആനകൾക്ക് നൽകുക. കഴിഞ്ഞ രണ്ട് വർഷവും കൊവിഡിനെ തുടർന്ന് ചടങ്ങ് മാത്രമായാണ് ആനയൂട്ട് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP