Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾ പിടിയിൽ; എടപ്പാൾ സ്വദേശി അശ്വതി വാര്യരെ കണ്ടെത്താൻ അന്വേഷണം

റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾ പിടിയിൽ; എടപ്പാൾ സ്വദേശി അശ്വതി വാര്യരെ കണ്ടെത്താൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പു കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി. ഷിജിൻ, മലപ്പുറം എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം തട്ടിപ്പ് നടത്തിയിരുന്ന എടപ്പാൾ സ്വദേശി അശ്വതി വാര്യരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ബാബുമോനെ എടപ്പാളിൽ വച്ചും ഷിജിനെ ജോലി ചെയ്തുവന്ന സ്ഥാപനത്തിൽ വച്ചുമാണ് പിടികൂടിയത്. ഇവരെ പിടികൂടിയ വിവരമറിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന ഷിജുവിനെ വഴിമധ്യേ പൊലീസ് പിടികൂടുകയായിരുന്നു. തട്ടിപ്പ് വാർത്തയായതോടെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂവരെയും താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

2021 ജൂണിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങി എന്നതാണ് ഷിജുവിനെതിരെയുള്ള കുറ്റം. ഷിജുവിന്റെ സഹോദരനാണ് അറസ്റ്റിലായ ഷിജിൻ. ജോലി ലഭിച്ചവർക്ക് അസൈന്മെന്റുകൾ നൽകിയിരുന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ ആണ് ബാബുമോൻ.

എം.കെ ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരൻ. എസ്.സി മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാൾ ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയായിരുന്നു കൂടുതൽ ആളുകളെ തട്ടിപ്പിനിരയാക്കിയത്. കൃഷ്ണദാസിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്തു ആളുകളുടെ വിശ്വാസം ഉറപ്പു വരുത്തുകയായിരുന്നു. തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി മലബാറിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP