Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭാ നാമനിർദ്ദേശത്തിന് മുമ്പെ റെയിൽവെ ജോലിയിൽ നിന്ന് സ്വയം വിരമിച്ച് ഉഷ

രാജ്യസഭാ നാമനിർദ്ദേശത്തിന് മുമ്പെ റെയിൽവെ ജോലിയിൽ നിന്ന് സ്വയം വിരമിച്ച് ഉഷ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിന് തൊട്ടു മുമ്പ് റെയിൽവെയിലെ ഉദ്യോഗത്തിൽ നിന്ന് സ്വയം വിരമിച്ച് (വിആർഎസ്) പി.ടി ഉഷ. റെയിൽവെ സർവീസിൽ നിന്ന് വിരമിക്കാൻ രണ്ടു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് 58കാരിയായ ഉഷ വി ആർ എസ്. എടുത്ത് രാജ്യസഭയിലേക്ക് പോകുന്നത്. 1986ലാണ് ഉഷ റെയിൽവെയിൽ നിയമിതയായത്.

പാലക്കാട് ഡിവിഷണൽ ഓഫീസിൽ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. ഡിവിഷണൽ റയിൽവെ മാനേജർ ത്രി ലോക് കോത്താരിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ ഉഷയ്ക്ക് യാത്രയയപ്പ് നൽകി.

ഇന്ന് വൈകിട്ടാണ് ഉഷ അടക്കമുള്ള വിവിധ മേഖലകളിലെ പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഉഷക്ക് പുറമെ സംഗീത സംവിധായകൻ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകൻ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP