Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്പനക്കായി ഓട്ടോറിക്ഷയിൽ കടത്തിയ വിദേശമദ്യവുമായി യുവാവ് പിടിയിൽ

വില്പനക്കായി ഓട്ടോറിക്ഷയിൽ കടത്തിയ വിദേശമദ്യവുമായി യുവാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്തികൊണ്ടുവന്ന യുവാവ് അറസ്റ്റിൽ. നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടം കളത്തിൽ സുരേഷിനെ (45വയസ്സ് )ആണ് തിരുർ എക്സ്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്നാണ് ഓട്ടോറിക്ഷയും ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവും കസ്റ്റഡിയിലെടുത്തത്. അമിത ലാഭം പ്രതീക്ഷിച്ചാണ് വില്പനക്കായി മദ്യം കടത്തിയത്. തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലുകളും കുറ്റിപ്പുറം റൈഞ്ച് ഓഫീസിൽ ഹാജരാക്കിയിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസർ കെ പ്രദീപ് കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സമേഷ് കെ, കണ്ണൻ എസ് ഡ്രൈവർ പ്രമോദ് എം എന്നിവരടങ്ങിയ പാർട്ടിയാണ് കേസ് കണ്ടെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP