Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തണം;പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതിയുടെ മാർച്ചും ധർണയും നാളെ

സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തണം;പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതിയുടെ മാർച്ചും ധർണയും നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തണമെന്നാവശ്യപ്പെട്ട് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സംയുക്ത സമിതി വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് പാരലൽ കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.അശോകകുമാർ ഉദ്ഘാടനം ചെയ്യും. ധർണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സംയുക്ത സമിതി ജനറൽ കൺവീനർ പി.സി.അനിൽ അധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തിൽ പാരലൽ കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ.അശോകകുമാർ, കൊല്ലം ജില്ലാ പ്രസിഡന്റ് ടി.മോഹനൻ, സംയുക്ത സമിതി ജനറൽ കൺവീനർ പി.സി.അനിൽ, പാരലൽ കോളേജ് സ്റ്റുഡന്റ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഷൈജു എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP