Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പിണറായിയോട് വി എസ് പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്; ഉളുപ്പുവേണം'; പി സി ജോർജിന്റെ അറസ്റ്റ് പ്രതികാരമെന്ന് സുധാകരൻ

'പിണറായിയോട് വി എസ് പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്; ഉളുപ്പുവേണം'; പി സി ജോർജിന്റെ അറസ്റ്റ് പ്രതികാരമെന്ന് സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. വിഷയങ്ങൾ വഴി തിരിച്ചുവിടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി.

സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പൊതുരംഗത്ത് അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്‌നങ്ങളിൽ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തികുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രിക്ക് അതില്ല. അഭിമാനപ്രശ്‌നമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു. പിണറായി വിജയനോട് വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും സുധാകരൻ വ്യക്തമാക്കി.

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ഇപി ജയരാജന്റെ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിന്റെ സമാപന സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മുഖ്യമന്ത്രി ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ എത്രയോ മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഞങ്ങൾ ഏതെങ്കിലും മുഖ്യമന്ത്രിയെ കുറിച്ച് പിണറായി വിജയന് എതിരെ പറയുന്നതുപോലെ പറഞ്ഞിട്ടുണ്ടോ? അച്യുതാനന്ദനും ഇഎംഎസും നായനാരും കേരളം ഭരിച്ചു. ഞങ്ങളെപ്പോഴും അവർ കൊള്ളക്കാരാണ് എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല, എന്തുകൊണ്ട് പിണറായി വിജയനെ കുറിച്ച് മാത്രം പറയുന്നു? അതിൽ വസ്തുത ഉള്ളതുകൊണ്ടാണ് അങ്ങനെ പറയുന്നത്.'- കെ സുധാകരൻ പറഞ്ഞു.

'ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിൽ വന്നിട്ടില്ല. ഇതുപോലെ ഒരു ഏകാധിപതിയെ കണ്ടിട്ടില്ല. ഇത്രയും നാറിയ ഒരുപാട് ആരോപണങ്ങൾ അലങ്കാരങ്ങളാക്കി അദ്ദേഹം ഇപ്പോഴും നടക്കുന്നു എന്നതാണ് അത്ഭുതം. പരാതികളും ആരോപണങ്ങളും ഒക്കെ കേട്ടിട്ട് അദ്ദേഹത്തിന് ഒരു ഉളുപ്പുമില്ല.'-കെ സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP