Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

കൊച്ചി കാണാത്ത ഓട്ടോയ്ക്ക് കൊച്ചിയിലെ ഗതാഗത നിയമ ലംഘനത്തിന് പിഴ; പുലിവാല് പിടിച്ച് പയ്യന്നൂരിലെ ഓട്ടോക്കാരൻ

കൊച്ചി കാണാത്ത ഓട്ടോയ്ക്ക് കൊച്ചിയിലെ ഗതാഗത നിയമ ലംഘനത്തിന് പിഴ; പുലിവാല് പിടിച്ച് പയ്യന്നൂരിലെ ഓട്ടോക്കാരൻ

സ്വന്തം ലേഖകൻ

പയ്യന്നൂർ: ഇന്നുവരെ കൊച്ചി കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചിയിലെ ഗതാഗത നിയമ ലംഘനത്തിന് പിഴ. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെ.എൽ. 59 ഡി 7941 ഓട്ടോറിക്ഷയ്ക്കാണ് ഇടപ്പള്ളി പൊലീസ് പിഴയീടാക്കിക്കൊണ്ടുള്ള സമൻസ് അയച്ചത്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് പയ്യന്നൂർ കാരയിലെ മധുസൂദനൻ.

എറണാകുളം വാഴക്കാലയിൽ അനധികൃതമായി പാർക്ക് ചെയ്തുവെന്ന് കാണിച്ചാണ് ഇടപ്പള്ളി ട്രാഫിക് പൊലീസ് മധുസൂദനന് സമൻസ് അയച്ചിരിക്കുന്നത്. മധുസൂദനന്റെ സഹോദരൻ പി. ശ്രീജേഷാണ് ഓട്ടോ ഓടിക്കുന്നത്. മധുസൂദനന്റെ പേരിലാണ് വെള്ളിയാഴ്ച സമൻസ് എത്തിയിരിക്കുന്നത്. സമൻസ് വന്നതോടെ ശ്രീജേഷ് ആകെ അങ്കലാപ്പിലാണ്. പൊലീസിന് തെറ്റുപറ്റിയതാണോ അതോ തന്റെ വാഹനത്തിന്റെ നമ്പറിൽ മറ്റൊരു വാഹനം സർവീസ് നടത്തുന്നുണ്ടോയെന്ന് ആശങ്കയിലായിരുന്നു ഇയാൾ.

കഴിഞ്ഞ വർഷം ഡിസംബർ 29-ന് വഴക്കാലയിൽ വാഹനം പാർക്ക് ചെയ്തതായാണ് ഇടപ്പള്ളി പൊലീസ് അയച്ച കത്തിലുള്ളത്. എന്നാൽ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് പറയുന്നു. വെള്ളിയാഴ്ചയാണ് കത്ത് ലഭിക്കുന്നത്. മൂന്നുദിവസത്തിനകം പിഴ ഈടാക്കാനായിരുന്നു കത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഇടപ്പള്ളി സ്റ്റേഷനിൽ കേസ് സംബന്ധിച്ച് അന്വേഷിച്ചു. ഒടുവിൽ പൊലീസ് പരിഹാരം ഉണ്ടാക്കാമെന്നേറ്റതോടെയാണ് ആശ്വാസമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP