Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് പുതിയ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് പുതിയ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ മോഷ്ടിച്ചു; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂർ: സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനു വേണ്ട വീട്ടുസാധനങ്ങൾ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (37), പെരിഞ്ഞനം സ്വദേശി വിജീഷ് (32), പറവൂർ നീണ്ടൂർ കൊണ്ടോളിപ്പറമ്പിൽ അരുൺ കുമാർ (35) എന്നിവരെയാണു സിറ്റി നിഴൽ പൊലീസും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്. അരുൺകുമാറിന്റെ പുതിയ വാടകവീട്ടിലേക്കു വേണ്ട സാധനങ്ങൾ പറവട്ടാനിയിലെ കുക്കൂസ് ട്രേഡേഴ്‌സ് എന്ന സൂപ്പർമാർക്കറ്റ് കുത്തിത്തുറന്നു മൂവർ സംഘം മോഷ്ടിക്കുക ആയിരുന്നു.

ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളാണു മൂവരും. കഴിഞ്ഞ ഒന്നിന് അർധരാത്രിയായിരുന്നു സംഭവം. ഒരു പുതിയ വീട്ടിലേക്കു വേണ്ട സാധനങ്ങൾ മൊത്തത്തിൽ തിരഞ്ഞെടുത്താണു മോഷ്ടിച്ചതെന്നു പൊലീസ് തിരിച്ചറിഞ്ഞതാണു നിർണായകമായത്. നഗരത്തിൽ പുതുതായി വാടകവീടുകൾ എടുത്തവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ വിയ്യൂരിനു സമീപത്തൊരാൾ വാടകവീട് എടുത്തെന്ന വിവരം കണ്ടെത്തി.

തുടർന്ന് ഈ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മോഷണസാധനങ്ങളും വിൽപനയ്ക്കായി എത്തിച്ച കഞ്ചാവും കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്. പ്രതികൾക്കെതിരെ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ക്ഷേത്രക്കവർച്ച അടക്കം ഒട്ടേറെ കേസുകളുണ്ട്.ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാർ, എസ്‌ഐ എ.ആർ. നിഖിൽ, നിഴൽ പൊലീസ് എസ്‌ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP