Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എസ്.ആർ.ടി.സി അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു; പകരം റിലേ നിരാഹാര സത്യഗ്രഹം

കെ.എസ്.ആർ.ടി.സി അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു; പകരം റിലേ നിരാഹാര സത്യഗ്രഹം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ ആഭിമുഖത്തിൽ ട്രാൻസ്‌പോർട്ട് ഭവനുമുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. അതേസമയം, സംഘടന മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതുവരെ ട്രാൻസ്‌പോർട്ട് ഭവനുമുന്നിൽ രാപ്പകൽ റിലേ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കും.

തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി പി.എ. ജോജോ നിരാഹാര സത്യഗ്രഹത്തിന് തുടക്കം കുറിക്കും. ശമ്പളം എല്ലാമാസവും അഞ്ചിനകം വിതരണം ചെയ്യുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, താൽക്കാലിക ജീവനക്കാരുടെ പുനരധിവാസം ഉറപ്പാക്കുക, സർവിസ് ഓപറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല ധർണ 23ാം ദിവസം സിഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല ട്രഷറർ ബിജുകുമാർ അധ്യക്ഷത വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP