Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

റേഷൻ മണ്ണെണ്ണയ്ക്ക് 14 രൂപ കൂട്ടി 102 രൂപായക്കി കേന്ദ്രം; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് ഡീസലിനേക്കാളും വില

റേഷൻ മണ്ണെണ്ണയ്ക്ക് 14 രൂപ കൂട്ടി 102 രൂപായക്കി കേന്ദ്രം; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് ഡീസലിനേക്കാളും വില

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ റേഷൻ മണ്ണെണ്ണയുടെ വില വീണ്ടും കൂട്ടി. ലിറ്ററിന് ഒറ്റയടിക്കു 14 രൂപ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വില ലിറ്ററിന് 102 രൂപയായി. ട്രോളിങ് നിരോധന കാലത്ത് കടലിൽ പോകാൻ അനുമതിയുള്ള പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്കു വിലക്കയറ്റം വൻ തിരിച്ചടിയാകും. മെയ്‌ മാസം ഒരു ലീറ്റർ റേഷൻ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണിൽ 4 രൂപ കൂട്ടി 88 രൂപയാക്കി. ഇതാണ് ഇപ്പോൾ വീണ്ടും കൂട്ടിയത്.

ഇന്നലെയും വില വർദ്ധിച്ചതോടെ ഒരു ലീറ്റർ മണ്ണെണ്ണയുടെ വില ഡീസലിനേക്കാൾ ഉയർന്നതായി. ഒരു ലീറ്റർ പെട്രോളിന് മണ്ണെണ്ണയേക്കാൾ ഏകദേശം അഞ്ച്‌രൂപ മാത്രമാണു കൂടുതൽ. അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷൻ, കേന്ദ്ര സംസ്ഥാന ജിഎസ്ടി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണു റേഷൻകടകളിൽ നിന്നു മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

ജൂൺ മാസം കേന്ദ്ര സർക്കാർ വരുത്തിയ 4 രൂപയുടെ വർധന സംസ്ഥാന സർക്കാർ ഈടാക്കിയിരുന്നില്ല. ഇപ്പോഴും ലീറ്ററിന് 84 രൂപയ്ക്കാണു റേഷൻ കടകളിലൂടെ വിതരണം. സ്റ്റോക്ക് തീരും വരെ ഈ വിലയ്ക്കു തന്നെ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് അധികഭാരം ഒഴിവാക്കാനാണ് സർക്കാരിന്റെ ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ റേഷൻ മണ്ണെണ്ണ എന്നു മുതൽ വിതരണം ചെയ്യുമെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP