Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്നു; സംഭവം പുറത്തറിയുന്നത് വായയുടെ സമീപം രക്തം പറ്റിയിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോൾ

കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്നു; സംഭവം പുറത്തറിയുന്നത് വായയുടെ സമീപം രക്തം പറ്റിയിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോൾ

സ്വന്തം ലേഖകൻ

ടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കി ചവച്ചുതിന്ന് ഗൃഹനാഥൻ. നമ്മുടെ നാട്ടിലെങ്ങുമല്ല, അങ്ങ് ഉത്തർപ്രദേശിലെ കാമാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ സംഭവം നടന്നത്. മാടാബാദൽ സിങ് എന്നയാളാണ് തന്നെ കടിച്ച പാമ്പിനെ ചവച്ചരച്ചു കലിതീർത്തത്. മാടാബദൽ കൃഷിയിടത്തിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടുങ്ങുന്നതിനിടയിലാണ് പാമ്പു കടിച്ചത്. ഉടൻതന്നെ കടിച്ച പാമ്പിനെ പിടികൂടി കൊത്തിനുറുക്കിയ ശേഷം ഭക്ഷിക്കുകയായിരുന്നു,

വീട്ടിലെത്തിയ ഇയാളുടെ വായയുടെ സമീപം രക്തം പറ്റിയിരിക്കുന്നത് കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് ഇയാൾ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഉടൻതന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP