Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനയ്യലാലിന്റെ കൊലപാതകികൾ കുട്ടികൾ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തിരുത്തി വ്യാജ വീഡിയോ ഇറക്കി: ബിജെപി മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാക്കൾ

കനയ്യലാലിന്റെ കൊലപാതകികൾ കുട്ടികൾ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തിരുത്തി വ്യാജ വീഡിയോ ഇറക്കി: ബിജെപി മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാക്കൾ

സ്വന്തം ലേഖകൻ

വയനാട്: രാഹുൽ ഗാന്ധിയുടെ വിഡിയോ എഡിറ്റ് ചെയ്ത തെറ്റിദ്ധരിപ്പിക്കും വിധം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കൾ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഉദയ്പുരിൽ തുന്നൽക്കാരനായ കനയ്യലാലിന്റെ കൊലപാതകികളെ കുട്ടികൾ എന്ന് രാഹുൽ വിശേഷിപ്പിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിക്കുന്നത് എന്നാണു ആരോപണം. ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ വയനാട്ടിൽ നടത്തിയ പ്രസംഗമാണ് ബിജെപിക്കാർ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നത്.

തന്റെ ഓഫിസ് അക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകരോട് വിരോധമില്ലെന്നും അവർ കുട്ടികളാണെന്നും രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ദേശീയ മാധ്യമമാണ് ഈ വിഡിയോ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് പുറത്തുവിട്ടത്. തെറ്റ് ബോധ്യപ്പെട്ടതോടെ ഈ മാധ്യമം ഖേദം പ്രകടിപ്പിച്ചു. എന്നാൽ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കനയ്യ ലാലിന്റെ കൊലപാതകികളെ രാഹുൽ ഗാന്ധി കുട്ടികളെന്ന് വിശേഷിപ്പിച്ചെന്ന് വ്യാപകമായി പ്രചരിപ്പിക്കുക ആയിരുന്നു.

സംഭവത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു കത്തയച്ചു. ഉദയ്പുരിലെ കനയ്യ ലാലിന്റെ കൊലപാതകത്തെ രാഹുലിന്റെ വയനാട്ടിലെ പ്രസംഗവുമായി ചേർത്തുവച്ചത് മനഃപൂർവമാണ്. ഇത് അത്യന്തം വികൃതമാണ്. സഹപ്രവർത്തകർ കുറ്റം ചെയ്തതായി സമ്മതിച്ച് നഡ്ഡ മാപ്പ് പറയണമെന്നു ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP