Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബൈക്കിടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് രാഹുൽ ഗാന്ധി; വയനാടൻ രുചിയിൽ ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സർബത്തും കഴിച്ച് എപി

ബൈക്കിടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് രാഹുൽ ഗാന്ധി; വയനാടൻ രുചിയിൽ ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സർബത്തും കഴിച്ച് എപി

സ്വന്തം ലേഖകൻ

മലപ്പുറം: ബൈക്കിടിച്ചു പരുക്കേറ്റ 80കാരനെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്തു രാഹുൽ ഗാന്ധി. പരുക്കേറ്റയാൾക്കു പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം വടപുറത്താണു സംഭവം. വടപുറം സ്വദേശി മൂർക്കത്തു അബൂബക്കറിനാണ് (80) ബൈക്കപകടത്തിൽ പരിക്കേറ്റത്.

ഈ സമയത്താണ് വണ്ടൂരിലെ കോൺഗ്രസ് പൊതുയോഗത്തിനു ശേഷം രാഹുൽ ഗാന്ധി അതുവഴി വരുന്നത്. മമ്പാട് ഗസ്റ്റ് ഹൗസിലേക്കു പോകുകയായിരുന്ന രാഹുൽ ഗാന്ധി അപകടം നടന്നതറിഞ്ഞ് വാഹനം നിർത്തി പുറത്തിറങ്ങി. വാഹനവ്യൂഹനത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാനും നിർദ്ദേശിച്ചു. പ്രഥമ ശുശ്രൂഷ നൽകാനും ആളെ സ്‌ട്രെച്ചറിൽ ആംബുലൻസിലേക്കു മാറ്റാനും രാഹുലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്നു.

പരുക്കേറ്റയാളുമായി ആംബുലൻസ് ആശുപത്രിയിലേക്കു പോയശേഷമാണു രാഹുൽ യാത്ര തുടർന്നത്. പരുക്കേറ്റതു പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹം വടപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുട്ടിക്കടവ് കൈപ്പള്ളിൽ ലിബിൻ (25) ഓടിച്ച ബൈക്കിടിച്ചാണ് അബൂബക്കറിനു പരുക്കേറ്റത്. ലിബിനും പരുക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാടൻ രുചി ആസ്വദിച്ച് രാഹുൽ
തന്റെ മണ്ഡലമായ വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധി വയനാടൻ രുചികൾ ആസ്വദിക്കാനും മറന്നില്ല. വഴിയിൽ കണ്ട ചെറിയ കടയിൽ കയറി വയറു നിറിയെ ഭക്ഷണം കഴിച്ചു. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു രാഹുൽ ചൂട് പക്കാവടയും ചമ്മന്തിയും കുടംകുലുക്കി സർബത്തും കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും രാഹുൽ ട്വീറ്റ് ചെയ്തു.

'കൊളിയാടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്എസ് കൂൾ ഹൗസിൽനിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും നന്നായി ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെങ്കിൽ ഇതു മിസ് ചെയ്യരുത്'- രാഹുൽ ട്വീറ്റ് ചെയ്തു. വയനാടൻ കുടം കുലുക്കി സർബത്തിന്റെയും പക്കാവടയുടെയും ചമ്മന്തിയുടെയും വിവരങ്ങൾ രാഹുൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു.

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്‌ഐ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം വയനാട് സന്ദർശിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം വയനാട്ടിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP