Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം തമാശ ആയിരുന്നുവെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം; കേരള സമൂഹത്തോടും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളോടും മന്ത്രി മാപ്പുപറയണമെന്ന് കെ എസ് യു

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം തമാശ ആയിരുന്നുവെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം; കേരള സമൂഹത്തോടും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളോടും മന്ത്രി മാപ്പുപറയണമെന്ന് കെ എസ് യു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തിൽ തമാശയായിരുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്,' എന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദായിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യു രംഗത്തെത്തി. വിദ്യാർത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

'സാമൂഹിക, ആരോഗ്യ പ്രതിസന്ധികളെ അതിജീവിച്ച് പരിമിതമായ ക്ലാസുകൾ മാത്രം ലഭിച്ചിട്ടും കഷ്ടപ്പെട്ട് പഠിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേരളത്തിന് അപമാനമാണ്. ലോക സമൂഹത്തിനുമുന്നിലാണ് മലയാളി വിദ്യാർത്ഥികളുടെ വിജയത്തെ വി.ശിവൻകുട്ടി അവഹേളിച്ചിരിക്കുന്നത്.

അപക്വമായ പ്രസ്താവന പിൻവലിച്ച് കേരള സമൂഹത്തോടും, മികച്ച വിജയം നേടിയ വിദ്യാർത്ഥികളോടും മാപ്പ് പറയാൻ വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി തയ്യാറാവുക,' കെ.എം. അഭിജിത്ത് ഫേസ്‌ബുക്കിൽ എഴുതി.

ഇത്തവണ എ പ്ലസിന്റെ കാര്യത്തിൽ ഫലം നിലവാരമുള്ളതാക്കിയെന്നും ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചുവെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP