Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ച പരിഗണിക്കുക എതിർ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി

ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ച പരിഗണിക്കുക എതിർ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര എഎൽ എ ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി.എതിർ സ്ഥാനാർത്ഥി സി പി. ദിലീപ് കുമാർ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഉമാ തോമസിന്റെ നാമനിർദേശ പത്രിക വരണാധികാരി ക്രമവിരുദ്ധമായാണ് സ്വീകരിച്ചതെന്നും തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി നിരസിച്ചെന്നും ഹർജിയിൽ പറയുന്നു.

ബാങ്ക് വായ്പയുടെ കുടിശിക തീർത്തിട്ടില്ലെന്നും കോർപറേഷൻ പരിധിയിലെ വസ്തുവിന്റെ നികുതി അടച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപ്പെട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉമ മതത്തിന്റെയും സഹതാപത്തിന്റേയും പേരിൽ വോട്ട്പിടിച്ചെന്നും ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നുമാണ് ഹർജിയിലെ ആരോപണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP