Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചികിത്സയ്‌ക്കൊപ്പം സൗജന്യ ഭക്ഷണവും; തീരെ ദരിദ്രരായ രോഗികൾക്ക് വീട്ടു സാധനങ്ങളും വങ്ങി നൽകും; പ്രതിമാസം ചെലവാക്കുന്നത് 30,000 രൂപ വരെ: ഡോ. സാബു സുഗതൻ സൂപ്പറാ

ചികിത്സയ്‌ക്കൊപ്പം സൗജന്യ ഭക്ഷണവും; തീരെ ദരിദ്രരായ രോഗികൾക്ക് വീട്ടു സാധനങ്ങളും വങ്ങി നൽകും; പ്രതിമാസം ചെലവാക്കുന്നത് 30,000 രൂപ വരെ: ഡോ. സാബു സുഗതൻ സൂപ്പറാ

സ്വന്തം ലേഖകൻ

ആലപ്പുഴ: തന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു മികച്ച ചികിത്സ നൽകുകയാണ് ഒരു ഡോക്ടറുടെ ധർമ്മം, എന്നാൽ ചികിത്സ മാത്രമല്ല മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ സാബു സുഗതൻ നൽകുന്നത്. രോഗികളുടെ മനസ്സ് അറിഞ്ഞ് അവർക്ക് വേണ്ട സഹായം ചെയ്യാനും ഈ ഡോക്ടർ മടിക്കില്ല. തന്റെ അരികിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വയറു നിറച്ചാണ് ഡോക്ടർ അവരെ യാത്രയാക്കാറ്.

ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു. ഭക്ഷണത്തിന് പുറമേ തീര ദരിദ്രരായ രോഗികൾക്ക് വീട്ടു സാധനങ്ങൾ വാങ്ങി നൽകാനും അദ്ദേഹം മനസ്സു കാട്ടുന്നു. നാലുവർഷമായി ഡോ. സാബുസുഗതൻ ഇതു ചെയ്യുന്നുണ്ട്. ഡോകടർ പണംനൽകുന്ന സൗജന്യ ഭക്ഷണമാണതെന്നു രോഗികൾക്കു തോന്നാത്തവിധമാണ് ഹോട്ടലുകാരുടെ പെരുമാറ്റം. ഹോട്ടലിൽവന്നു ഭക്ഷണംകഴിക്കാൻ മടിക്കുന്നവർക്ക് പാഴ്‌സലായി ആശുപത്രിയിലെത്തിച്ചു നൽകാറുണ്ടെന്നും ഹോട്ടലുടമ ഷൈലജ പറഞ്ഞു.

ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു 'വല്ലതും കഴിച്ചോ' എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ 'തേൻ തുള്ളി' എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണംകഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ട്.

സർക്കാർ പദ്ധതിയാണു തേൻതുള്ളിയെന്നു വിചാരിക്കുന്ന രോഗികൾ ഏറെയാണ്. ഒ.പി. യിലെത്തുന്ന ചില രോഗികൾ വളരെദരിദ്രരാണ്. അത്തരക്കാർക്ക് അരിയും സാധനങ്ങളും വാങ്ങിനൽകാനും ഡോക്ടർ ചുമതലപ്പെടുത്താറുണ്ടെന്ന് ഷൈലജ പറഞ്ഞു. എല്ലാമാസവും അതിനായി വേണ്ടിവരുന്ന തുകയും ഡോക്ടർ കൃത്യമായി നൽകും.

ഡോക്ടറുടെ അച്ഛൻ എസ്.എൽ.പുരം സ്വദേശി സുഗതൻ പാരമ്പര്യ വൈദ്യനായിരുന്നു. വീട്ടിൽ ചികിത്സതേടി ഒട്ടറെപ്പേർ എത്തുമായിരുന്നു. ഭക്ഷണം കഴിക്കാതെ വരുന്നവർക്കെല്ലാം സുഗതൻവൈദ്യർ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഊണു കൊടുക്കുമായിരുന്നു. അതു കണ്ടുവളർന്നതുകൊണ്ടാണ് ഡോ. സാബുസുഗതനും ആ വഴിയേ ചിന്തിച്ചതും രോഗികളുടെ വിശപ്പകറ്റാൻ തന്നാലാകുന്നതു ചെയ്യുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP