Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; ആലുവയിൽ ഭർത്താവിന്റെ പരാതിയിൽ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; ആലുവയിൽ ഭർത്താവിന്റെ പരാതിയിൽ യുവതിയും കാമുകനും അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ:പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ രണ്ട് പേർക്കെതിരെ ബാലനീതി നിയമ പ്രകാരം കേസെടുത്തു.ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻ ബാബു, എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 20 ന് ആണ് അദീനയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എബിൻ ബാബുവിന്റെ ഒപ്പം ഒളിച്ചോടിയതായി കണ്ടെത്തി. അദീനയ്ക്ക് പ്രായപൂർത്തിയാകാത്ത മൂന്നു മക്കളും, എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് ഇവർ ഒളിച്ചോടിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ എസ്‌ഐമാരായ എം.എസ് ഷെറി, ജോയ് മാത്യു സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജ ജോർജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. രണ്ടുപേരെയും റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP