Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങി പെരുമ്പാമ്പ്; സംഭവം മലപ്പുറം ചേലേമ്പ്രയിൽ

ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങി പെരുമ്പാമ്പ്; സംഭവം മലപ്പുറം ചേലേമ്പ്രയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങി പെരുമ്പാമ്പ. മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്രയിലാണ് സംഭവം. ചേലേമ്പ്ര പുല്ലിപ്പറമ്പിൽ എട്ട് കോഴികളെ ഒറ്റയടിക്ക് വിഴുങ്ങിയ പെരുമ്പാമ്പിനെ അവസാനം നാട്ടുകാർ പിടികൂടി. പുല്ലിപ്പറമ്പ് കോണത്തു പുറായി വി.കെ കോയയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് കൂട്ടിലെ പഴുതിലൂടെ കയറിയ പെരുമ്പാമ്പ് എട്ട് കോഴികളെ വിഴുങ്ങിയത്.

രാത്രി കൂട്ടിൽ കയറി കൂടിയതാണ് പെരുമ്പാമ്പ്. രാവിലെ കൂട് തുറന്ന് നോക്കിയപ്പോൾ കോഴികളെ കാണാതായപ്പോഴാണ് കൂട്ടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. ഒരു കോഴിയെ കൂട്ടിൽ കൊന്നിട്ട നിലയിലും കാണപ്പെട്ടു. വിഴുങ്ങിയ കോഴികളെ പാമ്പിൽ നിന്നും പുറത്തെടുത്തപ്പോഴാണ് എട്ട് വലിയ കോഴികളെ വിഴുങ്ങിയത് അറിയുന്നത്.

പ്രദേശത്ത് പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. എട്ടുകോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയെന്ന് വീട്ടുകാർ വിശ്വസിച്ചിരുന്നില്ല. പാമ്പിനെ കണ്ടതോടെ കോഴിക്കൂട് വാതിൽ തുറന്നു ഇവ പുറത്തേക്കുപോയിക്കാണുമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ. എന്നാൽ വിഴുങ്ങിയ കോഴികൾ പാമ്പിന്റെ വായിൽ നിന്നും പുറത്തുവന്നതോടെയാണു വീട്ടുകാരും നാട്ടുകാരും അത്ഭുതപ്പെട്ടത്. പ്രദേശത്തു ഇത്തരത്തിൽ പാമ്പുകളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇത്രയധികം കോഴികളെയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതാദ്യമായാണെന്നും നാട്ടുകാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP