Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൂപുർ ശർമ്മ മതഗ്രന്ഥത്തിലുള്ള യാഥാർത്ഥ്യം മാത്രമേ വിളിച്ചു പറഞ്ഞിട്ടുള്ളൂ; അതെങ്ങനെ മതനിന്ദയാവും? ഇസ്ലാമിക മതതീവ്രവാദത്തിന്റെ പറുദീസയായി കേരളം മാറിയിരിക്കുക ആണെന്നും ജാമിത ടീച്ചർ

നൂപുർ ശർമ്മ മതഗ്രന്ഥത്തിലുള്ള യാഥാർത്ഥ്യം മാത്രമേ വിളിച്ചു പറഞ്ഞിട്ടുള്ളൂ; അതെങ്ങനെ മതനിന്ദയാവും? ഇസ്ലാമിക മതതീവ്രവാദത്തിന്റെ പറുദീസയായി കേരളം മാറിയിരിക്കുക ആണെന്നും ജാമിത ടീച്ചർ

അനീഷ് കുമാർ

കണ്ണൂർ: കേരളം താലിബാനാകാതിരിക്കാൻ തീവ്രവാദ ശക്തികൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് മനുഷ്യാവകാശ പ്രവർത്തക ജാമിത ടീച്ചർ പറഞ്ഞു. ഹിന്ദു ഐക്യവേദി കണ്ണൂർ ഗുരുഭവൻ ഹാളിൽ സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മതതീവ്രവാദം ഇന്നത്തെനിലയിൽ എത്തിയതിന് പിന്നിൽ സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും ഇവർ പറഞ്ഞു. നാല് വോട്ടിനു വേണ്ടി ഇക്കൂട്ടർ ഉണ്ടാക്കിവെച്ച ദുരന്തമാണ് ഇന്ന് സംസ്ഥാനത്ത് തീവ്രവാദ സംഘടനകൾക്ക് പരസ്യമായി പൊതു സമൂഹത്തെയാകെ വെല്ലുവിളിക്കുന്നതിന് ധൈര്യം നൽകുന്നത്. ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടവർ പത്താം ക്ലാസുകാരിയെ പൊതു വേദിയിൽ നിന്നിറക്കിവിട്ടപ്പോൾ എവിടെ പോയിയെന്ന് ജാമിത ചോദിച്ചു.

ഇസ്ലാമിക മതതീവ്രവാദത്തിന്റെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. ഈ സമയത്ത് പ്രതികരിക്കാൻ പൊതു സമൂഹം തയ്യാറായില്ലെങ്കിൽ നാം ഓരോരുത്തരും വെറും ഡമ്മികളായി മാറും. എല്ലാ തരത്തിലുള്ള പുരോഗതിയേയും ഉന്മൂലനം ചെയ്യുക എന്നതാണ് താലിബാനികളുടെ ശൈലി. മദ്രസകളിൽ പിഞ്ചു കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയാണ്. എന്നാൽ ഒരിടത്തു പോലും ഇത്തരം സംഭവങ്ങൾക്കെതിരെ സമുദായ പ്രതിഷേധിക്കുകയോ പ്രതിരോധിക്കുകയോ ചെയ്തു കാണുന്നില്ല. ഇത് സംശയങ്ങൾ ബലപ്പെടുത്തുന്നതാണ്.

ഇവിടങ്ങളിൽ എന്താണ് പഠിപ്പിക്കപ്പെടുന്നതെന്ന് ആരും അറിയുന്നില്ല. വിദ്വേഷവും വർഗ്ഗീയതയും അന്യമത വിരോധവും വളർത്തുന്നതിൽ മദ്രസകൾക്ക് വലിയ പങ്കുണ്ട്. നുണയും കള്ളപ്രചാരണവുമാണ് ഇവിടങ്ങളിൽ നടക്കുന്നത്. ഇസ്ലാംമതം ഒരിടത്തും അന്യമതസ്ഥരെ സ്‌നേഹിക്കാൻ പഠിപ്പിക്കുന്നില്ല. മുസ്ലീങ്ങളായ ഞങ്ങൾ സഹോദരന്മാരാണെന്നാണ് ഖുറാൻ പോലും പറയുന്നത്. അമുസ്ലീങ്ങളെ ഇല്ലാതാക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് തീവ്രവാദ സംഘടനകൾക്കുള്ളത്. ഇക്കാര്യങ്ങൾ ഹിന്ദു ഐക്യവേദിയുടെ വേദിയിൽ സംസാരിക്കുന്നുവെന്നതുകൊണ്ട് ഒരു ഭീഷണിയേയും ഞാൻ വകവെയ്ക്കുന്നില്ലെന്നും ഇത്രകാലം ജീവിക്കാമെന്ന് ആർക്കും ഒരുറപ്പും കൊടുത്തിട്ടില്ലെന്നും ഇവർ പറഞ്ഞു.

നൂപൂർ ശർമ്മ മതഗ്രന്ഥത്തിലുള്ള യാഥാർത്ഥ്യം മാത്രമേ വിളിച്ചു പറഞ്ഞിട്ടുള്ളൂവെന്നും ഇതെങ്ങനെ മതനിന്ദയാവുമെന്ന് ജാമിത ടീച്ചർ ചോദിച്ചു. ഇതിന്റെ പേരിൽ രാജ്യം ലോകത്തിന് മുന്നിൽ തലകുനിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ബിരിയാണി ചെമ്പ് വിദേശത്ത് നിന്ന് കടത്തിയപ്പോൾ തലകുനിയാഞ്ഞത് എന്തു കൊണ്ടെന്നും ടീച്ചർ ചോദിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് ഡോ. വി എസ്. ഷേണായ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻതില്ലങ്കേരി, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ജില്ലാ പ്രസിഡണ്ട് എ.ടി. ഷാജി എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു ആമുഖഭാഷണം നടത്തി. ജില്ലാ ജനറൾ സെക്രട്ടറി പി.വി. ശ്യാംമോഹൻ സ്വാഗതവും ട്രഷറർ ടി.പി. സതീശൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP