Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202215Monday

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകന് എട്ട് വർഷം തടവും 50,000 രൂപ പിഴയും

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അദ്ധ്യാപകന് എട്ട് വർഷം തടവും 50,000 രൂപ പിഴയും

സ്വന്തം ലേഖകൻ

തലശ്ശേരി: വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ അദ്ധ്യാപകനെ എട്ട് വർഷത്തെ തടവിനും പിഴയ്ക്കും കോടതി ശിക്ഷിച്ചു. കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകനായിരുന്ന ഏച്ചൂർ കമാൽപീടിക നിവേദ്യത്തിൽ എ.പി. മുരളിയെയാണ് (65) തലശ്ശേരി പോക്സോ കോടതി ജഡ്ജി സി.ജി. ഘോഷ് ശിക്ഷിച്ചത്.

പോക്സോ നിയമത്തിലെ രണ്ടുവകുപ്പ് പ്രകാരം എട്ടുവർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ലൈംഗികാതിക്രമം, വിദ്യാഭ്യാസസ്ഥാപനത്തിൽനിന്നുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക പെൺകുട്ടിക്ക് നൽകണം.

കേസിൽ പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 2017-ലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ കെ.വി. പ്രമോദാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ. ഷൈമ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP