Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേയുണ്ടായ ആക്രമണം; പൊലീസിന് വീഴ്ച ഉണ്ടായെന്ന് എഡിജിപിയുടെ പ്രാഥമിക കണ്ടെത്തൽ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരേയുണ്ടായ ആക്രമണം; പൊലീസിന് വീഴ്ച ഉണ്ടായെന്ന് എഡിജിപിയുടെ പ്രാഥമിക കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമിക്കപ്പെട്ടതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പിയുടെ പ്രാഥമിക കണ്ടെത്തൽ.

എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥവീഴ്ചയുണ്ടായി, ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ നൽകിയില്ല തുടങ്ങിയ കാര്യങ്ങൾ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

വിഡിയോ ദൃശ്യങ്ങളും പൊലീസുകാരുടെയും സാക്ഷികളുടെയും മൊഴികളടക്കം പരിശോധിച്ച് വിശദ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കാൻ എ.ഡി.ജി.പി ഞായറാഴ്ചയാണ് വയനാട്ടിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP