Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയം ഡിപ്പോയിലെ സൂപ്പർ ഡീലക്‌സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നുവെന്ന വാർത്ത തെറ്റ്; ഇവ ഉപയോഗിക്കുന്നത് ബജറ്റ് ടൂറിസത്തിനും അഡീഷണൽ -വീക്ക്എന്റ് സർവ്വീസിനും എന്ന് കെഎസ്ആർടിസി

കോട്ടയം ഡിപ്പോയിലെ സൂപ്പർ ഡീലക്‌സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നുവെന്ന വാർത്ത തെറ്റ്; ഇവ ഉപയോഗിക്കുന്നത് ബജറ്റ് ടൂറിസത്തിനും അഡീഷണൽ -വീക്ക്എന്റ് സർവ്വീസിനും എന്ന് കെഎസ്ആർടിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കോട്ടയം ഡിപ്പോയിലെ സൂപ്പർ ഡീലക്‌സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റെന്ന് കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിനും, രാത്രി സർവ്വീസിനും ഉപയോഗിക്കുന്നതിനുള്ള സ്‌പെയർ ബസുകളും വീക്ക് എന്റ് അഡീഷണൽ സർവ്വീസിനായി ഉള്ള ബസ്സുകളും ആണ്. ഇവ പകൽ പാർക്ക് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങൾ യാർഡിൽ നിന്നും പകർത്തിയാണ് തെറ്റായ തരത്തിലുള്ള വാർത്ത നൽതിയത്.

കോട്ടയം ഡിപ്പോയിൽ അന്തർ സംസ്ഥാന സർവ്വീസിന്റെതായിരുന്ന നിലവിലുള്ള സൂപ്പർ ഡീലക്‌സ് ബസിൽ രണ്ടെണ്ണം ബഡ്ജറ്റ് ടൂറിസത്തിനുള്ളതാണ്. മഴ കാരണം ജൂൺ മാസം ബഡ്ജറ്റ് ടൂറിസം ബുക്കിങ് കുറവായതിനാലാണ് ആ ബസ് പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരിക്കുന്നത്. ബാക്കി ബസുകളിൽ രണ്ടെണ്ണം ഇപ്പോഴും കോട്ടയം- സുൽത്താൻ ബത്തേരി സർവ്വീസ് നടത്തുന്നവയാണ്. രാത്രിയിലാണ് ഇതിന്റെ സർവ്വീസ്. ബാക്കി ബസുകൾ ദീർഘ ദൂര സർവ്വീസുകൾക്കും മറ്റുമുള്ള ബസുകൾക്ക് ബ്രേക്ക് ഡൗണോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാറ്റി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ബസുകളുമാണ്.

നിലവിൽ ഇവിടെയുള്ള സൂപ്പർ ഡീലക്‌സ് ബസുകളിൽ 4 ബസുകളുടെ കാലാവധി ഡിസംബറോട് 9 വർഷം പൂർത്തിയാകും. അതോടെ ഈ ബസുകളെ ദീർഘദൂര സർവ്വീസുകൾക്ക് ഉപയോഗിക്കാനാകില്ല. ആ സാഹചര്യത്തിൽ ഈ ബസുകളെ ഉടൻ തന്നെ ഓർഡിനറി സർവ്വീസിലേക്ക് മാറ്റുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP