Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്തിന് കൂട്ടുനിന്നതിന്റെ പേരിൽ പിരിച്ചുവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു; പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നത് കസ്റ്റംസിന്റെ ചരിത്രത്തിലാദ്യം

സ്വർണക്കടത്തിന് കൂട്ടുനിന്നതിന്റെ പേരിൽ പിരിച്ചുവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു; പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നത് കസ്റ്റംസിന്റെ ചരിത്രത്തിലാദ്യം

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് കൂട്ടുനിന്നതിന്റെപേരിൽ കസ്റ്റംസ് പിരിച്ചുവിട്ട മൂന്ന് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ, കൃഷൻകുമാർ, ബിഹാർ സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരെയാണ് തിരിച്ചെടുത്തത്. സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കസ്റ്റംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.

തിരിച്ചെടുത്ത മൂന്നുപേരും കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായെങ്കിലും നിയമനം എവിടേക്കാണെന്നതിൽ തീരുമാനമായിട്ടില്ല. എന്നാൽ, ഇവർക്കൊപ്പം പിരിച്ചുവിടപ്പെട്ട ഡൽഹി സ്വദേശി രാഹുൽ പണ്ഡിറ്റിനെ തിരിച്ചെടുത്തിട്ടില്ല. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന് സഹായം നൽകുന്നത് രാഹുൽ പണ്ഡിറ്റാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരായി ജോലിചെയ്തിരുന്നവരായിരുന്നു ഇവർ മൂന്നുപേരും. ഡി.ആർ.ഐ. 2019 ഓഗസ്റ്റിൽ കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോ സ്വർണം പിടിച്ചിരുന്നു. സ്വർണക്കടത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇവരെ സർവീസിൽനിന്നു പിരിച്ചുവിട്ടത്. നടപടിക്കെതിരേ കസ്റ്റംസ് ചീഫ് കമ്മിഷണർക്ക് ഇവർ അപ്പീൽ നൽകി. അന്വേഷണത്തിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സർവീസിൽ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ചീഫ് കമ്മിഷണർ ഉത്തരവിട്ടത്. പിരിച്ചുവിട്ടതിനെത്തുടർന്ന് നാലുപേർക്കും കനത്തതുക പിഴ ചുമത്തിയിരുന്നു. പിഴയുടെ 7.5 ശതമാനം കെട്ടിവച്ചാണ് ഇവർ അപ്പീൽ നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP