Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുടിവെള്ളം ചോദിച്ചെത്തി; പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു

കുടിവെള്ളം ചോദിച്ചെത്തി; പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകൽ ഗൃഹനാഥനെ ബന്ദിയാക്കി പണം കവർന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇതര സംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന യുവാവാണ് കുടിവെള്ളം ചോദിച്ചെത്തി പണവുമായി കടന്നത്.

ഉച്ചയ്ക്കാണ് കയ്യിൽ രണ്ടു സഞ്ചിയുമായി യുവാവ് എത്തി വെള്ളം ആവശ്യപ്പെട്ടത്. ബാലാനന്ദൻ വെള്ളം എടുക്കാൻ അടുക്കളയിലേക്കു പോയപ്പോൾ മോഷ്ടാവ് വീട്ടിൽ കയറി പഴ്സിലിരുന്ന 3500 രൂപ എടുത്തു.

ഇതു കണ്ട ബാലാനന്ദൻ മോഷ്ടാവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ മോഷ്ടാവ് ബാലാനന്ദനെ മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. പരാതിയെ തുടർന്ന മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP