Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് ഉപരോധ സമരത്തിനിടെ പൊലീസ് വാഹനത്തിന് മുകളിൽ കയറി; കെ എസ് യു നേതാവ് അറസ്റ്റിൽ

റോഡ് ഉപരോധ സമരത്തിനിടെ പൊലീസ് വാഹനത്തിന് മുകളിൽ കയറി; കെ എസ് യു നേതാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ്-കെ. എസ്.യു പ്രവർത്തകർ നടത്തിയ ദേശീയ പാത ഉപരോധത്തിനിടെ പൊലിസ് വാഹനത്തിന് മുകളിൽ കയറിയ കെ. എസ്. യു നേതാവിനെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. കെ. എസ്.യു മട്ടന്നൂർ ബ്ളോക്ക് പ്രസിഡന്റ് ഹരികൃഷ്ണനാണ് അറസ്റ്റിലായത്.

ഇയാളെ ഇന്ന് വൈകുന്നേരം മട്ടന്നൂർ സജിത്ത്ലാൽ അനുസ്മരണ പരിപാടിക്കിടെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജങ്ഷനിൽ നടത്തിയ ദേശീയ ഉപരോധസമരത്തിനിടെയാണ് ഹരികൃഷ്ണൻ കൊടിയുമായി പൊലിസ് വാഹനത്തിന് മുകളിൽ കയറിയത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച സമരക്കാരെ കണ്ണൂർ ടൗൺ പൊലിസ് ഇൻസ് പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.സമരത്തെ തുടർന്ന് തലശേരി - കണ്ണൂർ ദേശീയ പാതയിൽ മണിക്കൂറുകളോളമാണ് വാഹനഗതാഗതം തടസപ്പെട്ടത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP