Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃക്കാക്കര ജയിച്ചതോടെ വിഡി സതീശന്റെ അഹങ്കാരം കൂടി; രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മൂലക്കിരുത്തി ലീഡർ ആകാനാണ് സതീശന്റെ ശ്രമമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

തൃക്കാക്കര ജയിച്ചതോടെ വിഡി സതീശന്റെ അഹങ്കാരം കൂടി; രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മൂലക്കിരുത്തി ലീഡർ ആകാനാണ് സതീശന്റെ ശ്രമമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൃക്കാക്കര ജയിച്ചതോടെ വിഡി സതീശന്റെ അഹങ്കാരം കൂടിയെന്നും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മൂലക്കിരുത്തി ലീഡർ ആകാനാണ് സതീശന്റെ ശ്രമമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പ്രതിപക്ഷം പ്രതിപക്ഷമായിരിക്കണമെന്നും.മുഖ്യമന്ത്രിയെ തകർക്കാൻ വ്യക്തിഹത്യ നടത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഇ പി ജയരാജൻ കോഴിക്കോട് പറഞ്ഞു.

പിണറായി ഉരുക്കാണെന്ന് സതീശൻ മനസിലാക്കിക്കോയെന്നും.കേരളത്തിൽ വൻ വികസനപദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും. കോവിഡ് കാലത്തും കേരളത്തിലാരും പട്ടിണി കിടന്നില്ല. വികസനത്തെ സ്നേഹിക്കുന്നവർ യുഡിഎഫിന് വോട്ട് നൽകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

കേരളത്തിന്റെ വികസനം മുരടിപ്പിക്കലാണ് യുഡിഎഫ് ലക്ഷ്യമെന്നും അക്രമത്തിന്റെ വഴി തേടുകയാണ് യുഡിഎഫെന്നും ഇ പി പറഞ്ഞു. ആർഎസ്എസ്, ബിജെപി ,യുഡിഎഫ് , ജമാഅത്തെഇസ്ലാമി, എസ്ഡിപിഐ ഒന്നിച്ചുള്ള നിക്കങ്ങളാണ് നടക്കുന്നതെന്നും വർഗീയകലാപങ്ങൾ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കം നടത്തുന്നതിന്റെ ഭാഗമായി പി.സി.ജോർജിനെ ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP