Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേട്ടയാടാൻ പുലി ഓടിച്ചു, ജീവൻ രക്ഷിക്കാൻ പന്നികൾ; ഒടുവിൽ നാല് പേരും പൊട്ടക്കിണറ്റിൽ; പുലിയെ രക്ഷിച്ചു; 2 കാട്ടുപന്നികൾ ചത്തു

വേട്ടയാടാൻ പുലി ഓടിച്ചു, ജീവൻ രക്ഷിക്കാൻ പന്നികൾ; ഒടുവിൽ നാല് പേരും പൊട്ടക്കിണറ്റിൽ; പുലിയെ രക്ഷിച്ചു; 2 കാട്ടുപന്നികൾ ചത്തു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് പുതുപ്പരിയാരം മേപ്പാടി വനവാസി കോളനിയിലെ കിണറ്റിൽ പുലിയും കാട്ടുപന്നികളും വീണു. പുലിയും കാട്ടുപന്നികളും ഒരേ കിണറ്റിലാണ് അകപ്പെട്ടത്. സുരേന്ദ്രൻ എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും വീണത്. മൂന്നു കാട്ടുപന്നികളും ഒരു പുലിയുമാണ് വീണത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കോണി ഉപയോഗിച്ച് പുലിയെ കെണിയിൽപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ കോണിയിലൂടെ അള്ളി പിടിച്ച് കയറിയ പുലി കിണറ്റിൽ നിന്നിറങ്ങി കാട്ടിലേക്ക് ഓടി മറഞ്ഞു. ഏറെ പണിപ്പെട്ട് മൂന്ന് കാട്ടുപന്നികളെയും പിടികൂടി പുറത്തേക്ക് എത്തിച്ചെങ്കിലും  പന്നി അതിനോടകം ചത്തിരുന്നു.

തീറ്റ തേടി കാടിറങ്ങിയ പുലി പന്നി കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. . അതേസമയം പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP