Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ; പൊലീസ് സീൻ മഹസർ പോലും എടുക്കുംമുമ്പെ ആരാണ് വിവരം നൽകിയത്'; ചോദ്യമുന്നയിച്ച് വി ഡി സതീശൻ

'ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ; പൊലീസ് സീൻ മഹസർ പോലും എടുക്കുംമുമ്പെ ആരാണ് വിവരം നൽകിയത്'; ചോദ്യമുന്നയിച്ച് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പൊലീസ് സീൻ മഹസർ പോലും എടുക്കാത്ത ഒരു സ്ഥലത്ത് നിന്ന് കോൺഗ്രസുകാരാണ് ഗാന്ധി ചിത്രം തല്ലി തകർത്തതെന്ന് ആരാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന് സതീശൻ ചോദിച്ചു.

കോടിയേരി ബാലകൃഷ്ണനാണ് അത് പറഞ്ഞതെങ്കിൽ തിരിച്ച് ചോദിക്കില്ല. എന്നാൽ പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇത് പറയുന്നത്. എവിടെ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും സതീശൻ ചോദിച്ചു.

ഒരു കേസിന്റെ അന്വേഷണം നടക്കുമ്പോൾ ആ വിഷയത്തെകുറിച്ച് മുഖ്യമന്ത്രി അഭിപ്രായം നടത്തിയത് തികച്ചും അനൗചിത്യവും നിയമ വിരുദ്ധവുമാണ്. ഗാന്ധിയുടെ പടം തല്ലി തകർത്തത് എസ്എഫ്‌ഐക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് എബ്രാഹമിന് ഇനി റിപ്പോർട്ട് കൊടുക്കാൻ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടിമാറ്റിയതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഗാന്ധി ഘാതകരെക്കാൾ കൂടുതൽ ഗാന്ധി നിന്ദ നടത്തുന്നവരല്ലേ സിപിഎം കാരെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP