Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി; മോഷ്ടാക്കൾ പണവും സ്വർണവും കവർന്നു

വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി; മോഷ്ടാക്കൾ പണവും സ്വർണവും കവർന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് പണവും സ്വർണവും കവർന്ന കേസിൽ അന്വേഷണം തുടങ്ങി. കണ്ണൂർ പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടിൽനിന്നാണ് 1.80 ലക്ഷം രൂപയും ഒരുപവന്റെ സ്വർണവളയും മാലയും കമ്മലും മോഷ്ടിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

മോഷ്ടാക്കളായ രണ്ടുപേരും മുഖംമൂടി ധരിച്ചിരുന്നതായാണ് വീട്ടമ്മയുടെ മൊഴി. കൈയിൽ ഗ്ലൗസും കാലിൽ ഷൂസും ധരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീടിന്റെ മുകൾനിലയിലെ വാതിൽ വഴിയാണ് രണ്ട് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. തുടർന്ന് സൗദത്തിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും സ്വർണവും സൂക്ഷിച്ചിരിക്കുന്ന ഷെൽഫിന്റെ താക്കോൽ കാണിച്ചുനൽകണമെന്നും ഇല്ലെങ്കിൽ അപായപ്പെടുത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.

തങ്ങളുടെ കൈയിൽ ഒരു സ്പ്രേയുണ്ടെന്നും ഇത് പ്രയോഗിച്ചാൽ ബോധം പോകുമെന്നും മോഷ്ടാക്കൾ പറഞ്ഞു. മകളെയും കാത്തി കാട്ടി ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടമ്മ പ്രാണരക്ഷാർഥം ഷെൽഫിന്റെ താക്കോൽ കാണിച്ചുനൽകുകയും മോഷ്ടാക്കൾ സ്വർണവും പണവും കവരുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP