Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'അമ്മ'യുടെ അംഗത്വ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തി അയ്യായിരം ആക്കി ഉയർത്തി; തവണകളായി അടയ്ക്കാൻ സൗകര്യം നൽകും; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ

'അമ്മ'യുടെ അംഗത്വ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തി അയ്യായിരം ആക്കി ഉയർത്തി; തവണകളായി അടയ്ക്കാൻ സൗകര്യം നൽകും; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: താരസംഘടനയിലെ അവശത നേരിടുന്ന അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ 'അമ്മ' ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാർധക്യകാലത്ത് അംഗങ്ങൾക്ക് സംഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അംഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും 'അമ്മ' ഭാരവാഹികൾ വ്യക്തമാക്കി.

ജിഎസ്ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര0 (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP