Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം നിർമ്മിച്ചുനൽകുന്ന വീടിനുവേണ്ടി 5000 രൂപ പിരിവ് ചോദിച്ചു; വിസമ്മതിച്ചതിന് ഭീഷണിയും മർദ്ദനവും; സിപിഎം. പ്രവർത്തകർ വീടുകയറി ആക്രമിച്ചെന്ന പരാതിയുമായി യുവാവ്

സിപിഎം നിർമ്മിച്ചുനൽകുന്ന വീടിനുവേണ്ടി 5000 രൂപ പിരിവ് ചോദിച്ചു; വിസമ്മതിച്ചതിന് ഭീഷണിയും മർദ്ദനവും; സിപിഎം. പ്രവർത്തകർ വീടുകയറി ആക്രമിച്ചെന്ന പരാതിയുമായി യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

മങ്കൊമ്പ്: സിപിഎം നിർമ്മിച്ചു നൽകുന്ന വീടിന് വേണ്ടി പിരിവുനൽകാൻ വിസമ്മതിച്ച യുവാവിനെ പാർട്ടി പ്രവർത്തകർ വീടുകയറി ആക്രമിച്ചതായി പരാതി. ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് തെക്കേക്കര പനത്തറ വീട്ടിൽ തോമസുകുട്ടി ആന്റണി(31)യാണ് പുളിങ്കുന്ന് പൊലീസിൽ പരാതി നൽകിയത്.

ചമ്പക്കുളത്തു സിപിഎം. നിർമ്മിച്ചുനൽകുന്ന വീടിന്റെ ചെലവിലേക്കാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ സഹപാഠിയായിരുന്ന യുവാവിനോടു പിരിവ് ആവശ്യപ്പെട്ടത്. എന്നാൽ, തുക നൽകാതിരിക്കുകയും ഫോണെടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണിൽനിന്നു വിളിച്ച് 5000 രൂപ ആവശ്യപ്പെട്ടു.

ഇത്രയും തുക നൽകാനാകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും വ്യാഴാഴ്ച രാത്രി എട്ടോടെ പതിനേഴോളം പേർ വരുന്ന സിപിഎം സംഘം വീട്ടിലെത്തി യുവാവിനെ ആക്രമിക്കുകയും അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP