Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥി- യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് എക്‌സൈസ് മന്ത്രി; പരാമർശം ബ്രേക്കിംഗായപ്പോൾ ചാനലുകളെ കുറ്റം പറഞ്ഞ് അതേ വേദിയിൽ തടിയൂരി എം വി ഗോവിന്ദൻ

വിദ്യാർത്ഥി- യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് എക്‌സൈസ് മന്ത്രി; പരാമർശം ബ്രേക്കിംഗായപ്പോൾ ചാനലുകളെ കുറ്റം പറഞ്ഞ് അതേ വേദിയിൽ തടിയൂരി എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കടൽ മാർഗം സംസ്ഥാനത്തേയ്ക്ക് മയക്കുമരുന്നുകൾ എത്തുന്നുണ്ട്. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ.

വിദ്യാർത്ഥി യുവജന സംഘടനകളിലെ ഏറിയ പങ്ക് ആളുകളും മദ്യപിക്കുന്നവരാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഒരു ബോട്ടിൽ നിന്നുമാത്രം 1500 കോടിയുടെ മയക്കുമരുന്ന് കേരള തീരത്തെത്തിയ ഒരു ബോട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരം. മയക്കുമരുന്ന് മദ്യം തുടങ്ങിയ ലഹരി വസ്തുക്കളിൽ നിന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്രിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥി- യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന എക്‌സൈസ് മന്ത്രി എം വിഗോവിന്ദന്റെ പരാമർശം വിവാദത്തിലായിരുന്നു. വിവാദമായതോടെ ചാനലുകളെ കുറ്റപ്പെടുത്തി മന്ത്രി മലക്കം മറിഞ്ഞു. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് ചാനലുകൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം.

അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ് ഘാടനം പ്രസംഗത്തിലായിരുന്നു യുവജന സംഘടനാ പ്രവർത്തകരെ കുറിച്ച് മന്ത്രിയുടെ വിവാദമായ പരാമർശം. ചാനലുകളിൽ പരാമർശം വാർത്താകുന്നതായി പേഴ്‌സണൽ സ്റ്റാഫ് അംഗം അറിയിച്ചതോടെ പ്രസംഗത്തിന്റെ അവസാന ഭാഗത്തിൽ തന്നെ മന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP