Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം ഉയരുന്നു; മുൻകരുതൽ കുത്തിവയ്പ് എടുത്തത് 19 ശതമാനം പേർ മാത്രം

കോവിഡ് വ്യാപനം ഉയരുന്നു; മുൻകരുതൽ കുത്തിവയ്പ് എടുത്തത് 19 ശതമാനം പേർ മാത്രം

സ്വന്തം ലേഖകൻ

പാലക്കാട്: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപന നിരക്ക് ഉയരുകയാണ്. കോവിഡ് വ്യാപനം തടയാൻ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഈ മുൻകരുതൽ കുത്തിവെപ്പ് സ്വീകരിച്ചത് 19 ശതമാനംപേർ മാത്രം. ഒന്നും രണ്ടും ഡോസ് കുത്തിവെപ്പെടുക്കുന്നതിലുള്ള താത്പര്യം മുൻകരുതൽ കുത്തിവെപ്പെടുക്കുന്നതിൽ ആരുംകാണിക്കുന്നില്ലെന്നതിന്റെ സൂചനയാണിത്. സർക്കാരും ഇക്കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ലെന്ന് തന്നെ പറയാം.

സർക്കാർ ആശുപത്രികളിൽ 60 വയസ്സിന് മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്ക് സൗജന്യമായി നൽകുന്നുണ്ട്. കോവിഡ് ഒന്നും രണ്ടും ഡോസ് പോലെ മുൻകരുതൽഡോസ് എളുപ്പത്തിൽ ജനങ്ങളിലേക്കെത്തുന്നില്ല. മുൻകരുതൽ ഡോസിന്റെ ലഭ്യതക്കുറവും ഇതിന് കാരണമാണ്. അതേസമയം സ്വകാര്യ ആശുപത്രികൾ വഴി മുൻകരുതൽ വാക്‌സിൻ നൽകുന്നുണ്ട്. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർ സ്വകാര്യ ആശുപത്രികളിൽനിന്ന് നിശ്ചിതതുക നൽകിയാണ് കുത്തിവെപ്പെടുക്കേണ്ടത്.

പണംനൽകി വാക്‌സിനെടുക്കാൻ മിക്കവരും താത്പര്യം കാണിക്കുന്നില്ല. നിലവിൽ കോവിഡ് മുൻകരുതൽ കുത്തിവെപ്പെടുത്തവരിൽ ഭൂരിഭാഗംപേരും വിദേശത്ത് പോകേണ്ടവരാണ്.
രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം കഴിഞ്ഞവർക്കാണ് കോവിഡ് മുൻകരുതൽ ഡോസ് നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP