Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തക്കാളി വില കുത്തനെ ഇടിഞ്ഞു; 110ൽ നിന്നും 25 ആയി കുറഞ്ഞു

തക്കാളി വില കുത്തനെ ഇടിഞ്ഞു; 110ൽ നിന്നും 25 ആയി കുറഞ്ഞു

സ്വന്തം ലേഖകൻ

പൊള്ളാച്ചി: തക്കാളി വില കുത്തനെ ഇടിഞ്ഞു. നൂറ്റിപ്പത്ത് രൂപയിൽ നിന്നും 25 രൂപയായാണ് തക്കാളിയുടെ വില കുറഞ്ഞത്. കിണത്ത്ക്കടവ്, ആനമല, വേട്ടക്കാരൻ പുതൂർ, മടത്ത്ക്കുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തക്കാളി വരവ് വർധിച്ചതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ ചില മാസങ്ങളായി തക്കാളി വിലയിലെ വർധനവ് ഏവരെയും ആശങ്കയിലാക്കിയിരുന്നു. തക്കാളി വില വർധിച്ചതോടെ ഹോട്ടലുകളിലും ഭക്ഷണത്തിന് വില വർധിച്ചിരുന്നു. കനത്ത മഴയിൽ വിളവെടുക്കാൻ പാകമായ തക്കാളി കൃഷികൾ നശിച്ചതോടെയാണ് വില വർധിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP