Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു; മെമു അടക്കം അടുത്ത മാസം നിരവധി ട്രെയിനുകൾ

കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു; മെമു അടക്കം അടുത്ത മാസം നിരവധി ട്രെയിനുകൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ 11നും ഷൊർണൂർ-തൃശൂർ പാസഞ്ചർ ജൂലൈ 3 മുതലും തൃശൂർ-കണ്ണൂർ പാസഞ്ചർ ജൂലൈ 4 മുതലും സർവീസ് ആരംഭിക്കും. അൺറിസർവ്ഡ് എക്സ്‌പ്രസായിട്ടാകും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുക. എക്സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ നിന്നു തൽസമയം ടിക്കറ്റ് ലഭിക്കും.

രാവിലെ 8.20ന് കൊല്ലത്തുനിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു ഉച്ചയ്ക്കു 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തു നിന്നു രാത്രി 8.10ന് പുറപ്പെട്ടു ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും.

രണ്ടു സർവീസുകളും ബുധനാഴ്ചകളിൽ ഉണ്ടാകില്ല. കൊല്ലംആലപ്പുഴ അൺറിസർവ്ഡ് എക്സ്‌പ്രസ് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.05ന് കൊല്ലത്തു നിന്നു പുറപ്പെട്ടു 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിൻ ആലപ്പുഴയിൽ നിന്നു ഉച്ചയ്ക്കു 1.50ന് പുറപ്പെട്ടു 3.45ന് കൊല്ലത്ത് എത്തും.

നാഗർകോവിൽകൊച്ചുവേളി അൺറിസർവ്ഡ് എക്സ്‌പ്രസ് രാവിലെ 7.55ന് പുറപ്പെട്ടു രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു വൈകിട്ട് 4.25ന് നാഗർകോവിലിൽ എത്തും. ഷൊർണൂർതൃശൂർ അൺറിസർവ്ഡ് എക്സ്‌പ്രസ് രാത്രി 10.10ന് പുറപ്പെട്ടു രാത്രി 11.10ന് തൃശൂരിലെത്തും.

തൃശൂർകണ്ണൂർ അൺറിസർവ്ഡ് എക്സ്‌പ്രസ് രാവിലെ 6.35ന് തൃശൂരിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 12.05ന് കണ്ണൂരിലെത്തും.

കണ്ണൂർതൃശൂർ അൺറിസർവ്ഡ് എക്സ്‌പ്രസ് ഉച്ചയ്ക്കു 3.10ന് കണ്ണൂരിൽ നിന്നു പുറപ്പെട്ടു രാത്രി 8.10ന് തൃശൂരിലെത്തും.

ജനറൽ കോച്ചുകൾ ഡീറിസർവ് ചെയ്യും

ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളിൽ തുടരുന്ന റിസർവേഷനും വൈകാതെ പൂർണമായും പിൻവലിക്കും. ജനറൽ കോച്ചുകൾ ഡീറിസർവ് ചെയ്യുന്ന തീയതിയും ട്രെയിനുകളും.

* 30കൊച്ചുവേളി ഭാവ്നഗർ എക്സ്‌പ്രസ്, എറണാകുളംനിസാമുദ്ദീൻ മംഗള, തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി, കൊച്ചുവേളിലോകമാന്യതിലക് ബൈവീക്ക്ലി

* ജൂലൈ 1എറണാകുളംഓഖ, കൊച്ചുവേളിറിഷികേശ്

* ജൂലൈ 4എറണാകുളംപുണെ, തിരുവനന്തപുരംവെരാവൽ

* ജൂലൈ 5 നാഗർകോവിൽഗാന്ധിധാം എക്സ്‌പ്രസ്

* ജൂലൈ 6 കൊച്ചുവേളിഅമൃത്സർ എക്സ്‌പ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP