Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിക്ക് കത്തെഴുതി ശ്രീനന്ദ; വൈദ്യുതി കണക്ഷൻ വീട്ടിലെത്തിച്ച് നൽകി കെഎസ്ഇബി

മുഖ്യമന്ത്രിക്ക് കത്തെഴുതി ശ്രീനന്ദ; വൈദ്യുതി കണക്ഷൻ വീട്ടിലെത്തിച്ച് നൽകി കെഎസ്ഇബി

സ്വന്തം ലേഖകൻ

തോട്ടയ്ക്കാട്: സന്തോഷത്തിന്റെ നെറുകയിലാണ് രണ്ടാം ക്ലാസുകാരി ശ്രീനന്ദ. തന്റെ വീട്ടിലും വൈദ്യുതി കണക്ഷൻ ലഭിച്ചതാണ് ശ്രീനന്ദയുടെ സന്തോഷത്തിന്റെ കാരണം. വൈദ്യുതി ഇല്ലാത്തതിന്റെ ദുരിതം കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചാണ് ശ്രീനന്ദന വീട്ടിൽ വൈദ്യുതി എത്തിച്ചത്. വാകത്താനം പഞ്ചായത്ത് ഏഴാ വാർഡിൽ പടിഞ്ഞാറേ പീടികയിൽ സജിയുടെ മകളാണ് ശ്രീനന്ദ. തോട്ടയ്ക്കാട് എൽപി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ശ്രീനന്ദ കത്തെഴുതിയതിന് പിന്നാലെ വൈദ്യുതി കണക്ഷൻ അവളുടെ കൊച്ചു വീട്ടിലും എത്തുകയായിരുന്നു.

പഞ്ചായത്തംഗം ഷിജി സോണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പഞ്ചായത്തംഗം ഗീത രാധാകൃഷ്ണൻ എന്നിവർ മീനടം കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ ശ്രീനന്ദനയെകൊണ്ട് മുഖ്യമന്ത്രിക്കു കത്ത് എഴുതിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കെഎസ്ഇബിയിൽ നൽകാനുള്ള തുക അനുവദിച്ചു. കഴിഞ്ഞ ദിവസം വൈദ്യുത കണക്ഷൻ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP