Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന 25കാരൻ പിടിയിൽ; മലപ്പുറത്ത് പ്രതി പിടിയിലായത് കഞ്ചാവ് കടത്ത് കേസിൽ ഒളിവിൽ കഴിയുന്നതിനിടെ

സിനിമ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന 25കാരൻ പിടിയിൽ; മലപ്പുറത്ത് പ്രതി പിടിയിലായത് കഞ്ചാവ് കടത്ത് കേസിൽ ഒളിവിൽ കഴിയുന്നതിനിടെ

ജംഷാദ് മലപ്പുറം

മലപ്പുറം: സിനിമ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന 25 കാരൻ പിടിയിൽ. പിടിയിലായത് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിൽ കഴിയുന്നതിനിടെ. മലപ്പുറം തിരൂർ ആലിങ്ങൽ വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി സിയാദ് (25)നെയാണ് തിരൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് ആലിങ്ങൽ വെച്ച് പൊലീസ് കഞ്ചാവുമായി എത്തിയ കാർ തടഞ്ഞ സമയം കാർ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടത്.

കാറിൽ നിന്ന് പൊലീസ് ആറ് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവശേഷം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒളിവിലായിരുന്ന പ്രതിയെ മണ്ണാർക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. തിരൂർ ഡിവൈഎസ്‌പി ബെന്നി യുടെ നിർദ്ദേശ പ്രകാരം തിരൂർ സിഐ ജിജോ എം.ജെ, എസ് .ഐ ജലീൽ കറുത്തേടത്ത്, ഡാൻസാഫ് അംഗങ്ങളായ എസ്. ഐ പ്രമോദ്, എഎസ്ഐ ജയപ്രകാശ്, സീനിയർ സി.പി.ഒ മാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ സുമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനായിരുന്നു പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP