Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഫർസോൺ: സുപ്രീംകോടതി വിധിക്കെതിരേ തിരുത്തൽ ഹർജി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വ്യാഴാഴ്ച

ബഫർസോൺ: സുപ്രീംകോടതി വിധിക്കെതിരേ തിരുത്തൽ ഹർജി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വ്യാഴാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരേ തിരുത്തൽ ഹരജി കൊടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച ഓൺലൈനായി ചേരുന്ന യോഗത്തിൽ വനംമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, നിയമ സെക്രട്ടറി, വനം വകുപ്പുമേധാവി തുടങ്ങിയവരും പങ്കെടുക്കും.

ബഫർസോൺ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണം രാഷ്ട്രീയ വിവാദമായി കത്തിപ്പടരുന്നതിനിടയിലാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേരളത്തിന്റെ നടപടികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി യോഗം വിളിച്ചത്.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി, വനം സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവധി കഴിഞ്ഞു സുപ്രീംകോടതി തുറക്കുന്ന ജൂലൈ 12ന് തിരുത്തൽ ഹരജി ഫയൽ ചെയ്യാനായിരുന്നു നേരത്തേ വനംമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP