Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഡിഎഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും; എൽഡിഎഫ് പ്രവർത്തകർക്ക് ആഹ്വാനവുമായി കൺവീനർ ഇ പി ജയരാജൻ

യുഡിഎഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും; എൽഡിഎഫ് പ്രവർത്തകർക്ക് ആഹ്വാനവുമായി കൺവീനർ ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: യുഡിഎഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എൽഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാൻ പ്രവർത്തകരോട് എൽഡിഎഫ് ആഹ്വാനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനാണ് പ്രസ്താവനയിൽ ഇത് പറഞ്ഞത്.

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെ സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ തള്ളിപ്പറഞ്ഞതാണ്. എൽ.ഡി.എഫും ഈ സംഭവത്തെ അപലപിച്ചിട്ടുള്ളതാണ്. പൊലീസും ശക്തമായ നടപടി സ്വീകരിച്ചുവരികയുമാണ്.

മുഖ്യമന്ത്രിയെ വിമാനത്തിൽവെച്ച് അക്രമിച്ച സംഭവത്തെ അപലപിക്കാൻ യു.ഡി.എഫ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നേരിട്ടുള്ള അക്രമണത്തിനാണ് അവിടെ തുനിഞ്ഞത്. എന്നിട്ടും അത് അപലപിക്കേണ്ടതാണെന്ന് യു.ഡി.എഫ് നേതാക്കൾക്ക് തോന്നിയിട്ടില്ല. മാത്രമല്ല അക്രമകാരികളെ മാലയിട്ട് സ്വീകരിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചിട്ടുള്ളത്. രണ്ട് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പുറത്ത് വന്നിട്ടുള്ളത്.

പത്ര പ്രവർത്തകരെ പ്രതിപക്ഷ നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്ന സംഭവത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. വയനാട്ടിൽ ദേശാഭിമാനിക്ക് നേരെയും അക്രമണമുണ്ടായി. കണ്ണൂരിൽ മാരകായുധങ്ങളുമായി പൊലീസിനെ അക്രമിക്കാനുള്ള തയ്യാറെടുപ്പാണ് യു.ഡി.എഫുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാനും, പത്രക്കാരെ ഭീഷണിപ്പെടുത്താനും, പത്ര സ്ഥാപനത്തേയും അക്രമിക്കാനുമുള്ള ഈ പരിശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കണമെന്നും ഇ.പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP