Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീയി ആയോഗിന് മലയാളി നേതൃത്വം; പുതിയ സിഇഒ ആയി പരമേശ്വരൻ അയ്യർ ചുമതലയേക്കും

നീയി ആയോഗിന് മലയാളി നേതൃത്വം; പുതിയ സിഇഒ ആയി പരമേശ്വരൻ അയ്യർ ചുമതലയേക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരൻ അയ്യർ നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സിഇഒ.) നിയമിതനായി. നിലവിലെ സിഇഒ. അമിതാഭ് കാന്ത് ഈ മാസം 30-ന് വിരമിക്കുന്നതോടെ പരമേശ്വരൻ അയ്യർ ചുമതലയേൽക്കും. കോഴിക്കോട് കുടുംബവേരുകളുള്ള പരമേശ്വരൻ അയ്യർ 1981 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിക്ക് നേതൃത്വം നൽകി ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം.

2009-ൽ സർവീസിൽനിന്ന് സ്വയം വിരമിച്ച പരമേശ്വരൻ അയ്യരെ 2016-ൽ കേന്ദ്രസർക്കാർ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നടപ്പാക്കിയത്.

ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളിൽ നൂതനാശയങ്ങൾ ആവിഷ്‌കരിക്കുന്നതിനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള അയ്യർ 1998 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയിൽ മുതിർന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ച് ലോകബാങ്കിൽ പ്രവർത്തിക്കാനായി അമേരിക്കയിൽ പോയി. നിലവിൽ അവിടെയാണ് പ്രവർത്തനം.

കോഴിക്കോടാണ് കുടുംബവേരുകളെങ്കിലും ശ്രീനഗറിലാണ് പരമേശ്വരൻ ജനിച്ചത്. വ്യോമസേനയിൽനിന്ന് എയർ മാർഷൽ പദവിയിൽ വിരമിച്ച പി.വി. അയ്യരുടെയും കല്യാണിയുടെയും മകനാണ്. പരമേശ്വരന്റെ നിയമനം രണ്ടുവർഷത്തേക്കാണെന്ന് കേന്ദ്ര പഴ്സണൽ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP