Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയേയും പെൺമക്കളേയും പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ: അപകടം ഒഴിവായത് അമ്മയും മക്കളും അടുക്കള വാതിൽ വഴി പുറത്തേക്കോടി രക്ഷപ്പെട്ടതിനാൽ

ഭാര്യയേയും പെൺമക്കളേയും പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ: അപകടം ഒഴിവായത് അമ്മയും മക്കളും അടുക്കള വാതിൽ വഴി പുറത്തേക്കോടി രക്ഷപ്പെട്ടതിനാൽ

സ്വന്തം ലേഖകൻ

കോട്ടയം: ഭാര്യയെയും രണ്ട് പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചെന്ന കേസിൽ കേസിൽ ഭർത്താവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശി വിജേന്ദ്രനാണ് (45) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ആറിന് ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രനുമായി പിണങ്ങി താമസിക്കുന്ന ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളും കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

ദമ്പതികൾ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദം നടിച്ചെത്തിയ പ്രതി പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതിൽവഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. 5 ലീറ്ററിന്റെ കന്നാസിലാണ് പെട്രോൾ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP