Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടപ്പടിയിൽ കാട്ടാന വീടിന് മുകളിലേക്ക് മരം മറിച്ചിട്ടു; വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

കോട്ടപ്പടിയിൽ കാട്ടാന വീടിന് മുകളിലേക്ക് മരം മറിച്ചിട്ടു; വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു; പ്രതിഷേധവുമായി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാന വീടിന് മുകളിലേയ്ക്ക് മരം മറിച്ചിട്ടു. പ്രതിഷധവുമായി നാട്ടുകാർ രംഗത്തെത്തി. ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധത്തിനാണ് നീക്കം. വീടുകൾക്ക് സമീപം 30 മീറ്റർ ദൂരത്തിൽ മരങ്ങൾ മുറിച്ചു മാറ്റാമെന്ന് വനം വകുപ്പ് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലന്നും ഇന്ന് വീട്ടുകാർ അത്ഭുതകരമായിട്ടാണ് ദുരന്തത്തിൽ നിന്നും രക്ഷപെട്ടതെന്നും നാട്ടുകാർ പറയുന്നു.

ആർ ഡി ഒ യും തഹസീൽദാരും അടക്കമുള്ളവർ സ്ഥലത്തെത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാതെ പിരിയില്ലെന്ന നിലപാടിലാണ് നാട്ടുകാർ.കോട്ടപ്പടി വവേലിയിൽ ചിരട്ടയ്ക്കൽ മഞ്ചേഷിന്റെ വീടിന് മുകളിലേക്ക് ആന മരം തള്ളിയിട്ടു. ജനവാസ മേഖലയ്ക്ക് അടുത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ ഓർഡർ ആയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു മരം പോലും മുറിച്ചിട്ടില്ല.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP