Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎസ്ആർടിസി മലപ്പുറം ജില്ലാ ഓഫീസ് പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നതിൽ പ്രതിഷേധം

കെഎസ്ആർടിസി മലപ്പുറം ജില്ലാ ഓഫീസ് പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നതിൽ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കെഎസ്ആർടിസി ജില്ലാ ഓഫീസ് മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം നടപ്പിലായാൽ മലപ്പുറം ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന സർവീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

പുതിയ ക്ലസ്റ്റർ സംവിധാനത്തിന്റെ ഭാഗമായാണ് ഡിപ്പോ ഓഫീസുകൾ മാറ്റുന്നത്. ഉത്തരവ് നിലവിൽ വരുന്നതോടെ നാല് ഡിപ്പോകളുടെയും ഭരണ നിർവഹണം പെരിന്തൽമണ്ണ ഓഫീസിന് കീഴിലാകും. മലപ്പുറം ഡിപ്പോ വികസനം അനന്തരമായി നീണ്ടതോടെയാണ് ജില്ലാ ആസ്ഥാന പദവിക്ക് കുറച്ചുകൂടി സൗകര്യമുള്ള പെരിന്തൽമണ്ണയ്ക്ക് നറുക്ക് വീണ്ടത്.

ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന മലപ്പുറം ഡിപ്പോയിൽ നിന്നും സംസ്ഥാനത്തിന് പുറത്തേക്കുള്ളത് ഉൾപ്പടെ 28 സർവീസുകൾ ഓടുന്നുണ്ട്. ഓഫീസ് മാറ്റം സർവീസുകളെ ബാധിക്കുമോ എന്നതാണ് ആശങ്ക. എന്നാൽ ജോലി കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്നും സർവീസുകളെ കുറിച്ച് ആശങ്ക വേണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP