Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

കരുനാഗപ്പള്ളിയിൽ ദമ്പതികൾ കിടപ്പുമുറിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; ശരീരത്തിൽ വൈദ്യുതി കേബിൾ; ആത്മഹത്യയെന്നു സംശയം

കരുനാഗപ്പള്ളിയിൽ ദമ്പതികൾ കിടപ്പുമുറിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ; ശരീരത്തിൽ വൈദ്യുതി കേബിൾ; ആത്മഹത്യയെന്നു സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കരുനാഗപ്പള്ളിയിൽ ദമ്പതികൾ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതെന്ന് സംശയം. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗം കോട്ടൂർ തെക്കതിൽ സാബു (52), ഭാര്യ ഷീജ (48) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

കടബാധ്യതയെത്തുടർന്നു വീടുവിറ്റ ശേഷം ബന്ധു വീട്ടിലായിരുന്നു ഇവരുടെ താമസം. സാബുവിന്റെ ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിലാണ്. ഇരുകൈകളിലെയും വിരലുകൾ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊാറൻസിക് വിദഗ്ധരും പൊലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഏക മകൻ: അഭിനവ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP