Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

ബഫർ സോണിൽ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണം; ബഫർ സോൺ ദോഷമുണ്ടാക്കുക കേരളത്തിലെ കർഷകർക്ക്; കേന്ദ്രമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ബഫർ സോണിൽ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണം; ബഫർ സോൺ ദോഷമുണ്ടാക്കുക കേരളത്തിലെ കർഷകർക്ക്; കേന്ദ്രമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കർഷകരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി. ബഫർ സോണിൽ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

30 ശതമാനത്തിൽ അധികം വനമേഖലയുള്ള കേരളത്തിലെ കർഷകരെയാണ് ബഫർ സോൺ നിർണയം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കർഷകർ ഏറെ ആശങ്കയിലാണ്. കർഷകരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP